Friday, July 31, 2009

രാജി പ്രഖ്യാപനപ്രസംഗം - ഇങ്ങനെയും???

രാജി പ്രഖ്യാപനപ്രസംഗങ്ങൾ പല രീതിയിൽ..വിട വാങ്ങൽ പ്രസംഗങ്ങളും പല രീതിയിൽ..

പക്ഷെ ഇതു രസകരം ആണു് - അല്ലേ :)

(link courtesy : India Uncut)

Sarah Palin's resignation speech..

Saw this interesting piece on Sarah Palin's resignation speech through a link from India Uncut. Interesting really it is.. .

ഒരു YouTube കേസ് പഠനം*

*Case studyയ്ക്കു ‘കേസ് പഠനം’ എന്നു പറയാനാവുമോ ആവോ..

എന്തായാലും J K Wedding Entrance Dance നെ പറ്റി ഇതാ കൂടുതൽ വാർത്തകൾ.. ആ വീഡിയോയുടെ ലിങ്ക് രണ്ടു ദിവസം മുമ്പു് ഇവിടെ കൊടുത്തിരുന്നു. ഒരാഴ്ച്ചയിൽ താഴെ മാത്രം സമയത്തിനുള്ളിൽ 12 ലക്ഷം പേർ ആ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നു.

ക്രിസ് ബ്രൌണിന്റെ Forever എന്ന ആ ഡാൻസ് ജാമിന്റെ ജനപ്രിയത വീണ്ടും കൂടിയതായി ആണു റിപ്പോർട്ട്. iTunes singles chart ലും Amazon's best selling MP3 list ലും അതു മൂന്നം സ്ഥാനത്തു വരെ എത്തി - ഇറക്കി ഒരു വർഷത്തിനു ശേഷം..

Couple's Retreat..അലിം റഹ്‌മാൻ

Couple's Retreat എന്ന, വരാൻ പോവുന്ന ഈ ഹോളിവുഡ് തമാശപ്പടത്തിനു് ഒരു പ്രത്യേകത ഉണ്ടു്.. ഏ. ആർ. റഹ്‌മാന്റെ ആറു വയസ്സുള്ള മകന്റെ (ഇളയ മകൻ - പേര് അലിം റഹ്‌മാൻ) പിന്നണി ഗാന അരങ്ങേറ്റം ഇതിലാണു്..കൂടുതൽ വാർത്തകൾ ഇവിടെ..

നന്നായി വരട്ടെ..

Sunday, July 26, 2009

Dancing away to wedding ...

കല്യാണം കഴിക്കാൻ എന്തെല്ലാം മാർഗങ്ങൾ അല്ലേ.. :) ഇതാ നോക്കൂ..

(അമിത് വർമയുടെ India Uncut ൽ നിന്നു കിട്ടിയ ലിങ്ക്)..

Saturday, July 25, 2009

Penalties on such frivolities..??

First read about it in Deepak Iyer's post on Abinav Bhat, the law student from Pune who chose to file a case against Rediff.com. Then also saw a link to the news in Prem Panicker's blog. Abhinav Bhat can rightfully claim his place in history as one of the youngest moral poicemen in our country. Let me now list the probable outcomes of the whole proces:

1) Abhinav Bhatt has gained some fame, and that will linger probably for a few days from now (probably that is what he wanted);
2) Unfortunately, Rediff will have to spend some money seeking legal remedies. Abhinav Bhat "was" a law student when he filed the case in 2000. Now he might be a practicing lawyer now. So, this could be a route for him to get some more free publicity;
3) Apparently this complaint was first filed in June 2000. We can be relieved that it took "only" 9 years to reach this stage.

Oh God, when will the courts in our country start slapping penalties on such frivolities?

Abhaya case charge sheet - Objectionable references?

Brinda Karat is finding objectionable references to certain of the accused. Please see her letter to Dr. Manmohan Singh on July 23, 2009. While it may be true that any investigating agency should refrain from making insinuations contrary to facts, or those which are obscene, vulgar or unscientific, there are a few aspects to be looked at here carefully.
1) This was a charge sheet filed before a judicial forum, and the judicial officer is expected to be apprised of all the findings of the investigating agency;
(2) This is a document meant to have been discussed by, and inside, the court. It was not meant to be coming within the public domain at least at this stage. The document is surely "leaked" to the press. Can we fault the investigating agency for that?;
(3) Several evidences relating to a crime, including those relating to gory incidents, or obscene acts, are meant to be submitted to the court. Simply because the accused may include women, can the investigating agency not disclose such, if for any reason that disclosure may eventually be found objectionable?;
(4) Is there any reason why such considerations cannot be given to men? Or could it be that the dignity of men can be affronted at will?

(Link given by Manohar via email; thanks Manohar)

Time to redefine 'democracy'?

"It has been said that democracy is the worst form of government except all the others that have been tried" - this quote has been ascribed to Sir Winston Churchill (1874 - 1965). Has this model been tested anywhere else before ?

Probably there could have been parallels too, as Deepak Iyer shows here.

Friday, July 17, 2009

വീണ്ടും ഒരു അർദ്ധവിരാമത്തിനു ശേഷം..

നാലു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു, ഇവിടെ വന്നിട്ടു്. കാരണങ്ങൾ പരതിയാൽ പലതും ഉണ്ടാവും - പക്ഷെ അതെല്ലാം തികച്ചും സ്വകീയമായ, പറഞ്ഞു പഴകിയ കാരണങ്ങൾ മാത്രം. അതു കൊണ്ടു തന്നെ അപ്രസക്തവും..

പക്ഷെ ഈണത്തെക്കുറിച്ചു പറഞ്ഞു കൊണ്ടു് വീണ്ടും തുടങ്ങാൻ പറ്റുന്നതിൽ ആകെ സന്തോഷം..

******************

ഈണം

കഴിഞ്ഞ വാരാന്ത്യത്തിൽ കിരണിനെ കണ്ടപ്പോൾ ഒരു ക്ഷമാപണം നടത്തിയിരുന്നു - ഈണത്തിനെ പറ്റി ഇതു വരെ പരാമർശം ഒന്നും നടത്താൻ പറ്റാഞ്ഞതിനു്..

ഈണം ഒരു നല്ല തുടക്കമാണു്, അല്ലെങ്കിൽ നല്ല തുടർച്ചയാണു് - ഉദ്ദേശ്യശുദ്ധി നിറഞ്ഞ, വിപ്ലവകരമായ ഒരു തുടക്കം. സാങ്കേതികവിദ്യയുടെ അപരിമേയമായ സാദ്ധ്യതകൾ നമുക്കു വെളിവാക്കിത്തരുന്ന ഉദ്യമം..


ലോകത്തിന്റെ പലകോണുകളിലും പല സമയങ്ങളിലും ഇരുന്നു്, പലർ കൂടി, ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമെന്നുള്ളതിന്റെ ഒരു വലിയ ഉദാഹരണം.. ഒരു പക്ഷെ ഒരു ദശകത്തിനു മുമ്പു വരെ പോലും “സിദ്ധാന്തപരമായ സംഭാ‍വ്യത” എന്നു മാത്രം കരുതുമായിരുന്ന ഒരു പരീക്ഷണം..

മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീത സംരംഭമായ ഈണത്തെപ്പറ്റി അവരുടെ സംഘത്തിന്റെ വാക്കുകളിൽ തന്നെ പറഞ്ഞാൽ
മലയാളം ബ്ലോഗേ­ഴ്സും മലയാള­ഗാന­ശേഖ­രവും കൈ­കോർ­ക്കുന്ന മലയാള­ത്തിലെ ആദ്യ സ്വതന്ത്ര­സം­ഗീത സം­രം­ഭം! ആസ്വാദ്യ­കര­മായ ഗാന­ങ്ങൾ സൗജന്യ­മായി ജന­ങ്ങളി­ലേ­ക്കെത്തി­ക്കുക എന്ന വെല്ലു­വിളി ഏറ്റെ­ടു­ത്തു കൊണ്ട് രംഗ­ത്തിറ­ങ്ങിയ സംഗീ­ത പ്രേമി­കളു­ടെ സംഗമം! ആർദ്ര­മായ ഗാന­ങ്ങ­ളെ എന്നും ഗൃഹാ­തുര­ത്വ­ത്തോ­ടെ മന­സ്സിൽ സൂക്ഷി­ക്കു­ന്ന സ്വദേശ-­വിദേശ മല­യാളി­കളു­ടെ ചിര­കാല സ്വപ്ന സാക്ഷാ­ത്കാ­രം!
9 പാട്ടുകൾ ആണു് ആദ്യത്തെ പതിപ്പിൽ ഉള്ളതു്.. വളരെ നന്നായി ചെയ്തിരിക്കുന്നു ഈ ഗാനങ്ങളൊക്കെയും.. ഇന്റർനെറ്റിൽ നിന്നു പകർത്തിയെടുക്കാം.. അതു കൂടാതെ, ഈ വരുന്ന 26നു് (ജൂലൈ 26നു്) ചെറായിയിൽ വച്ച് നടക്കുന്ന ബ്ലോഗ് സുഹൃദ് സംഗമത്തിൽ ഈണത്തിന്റെ സിഡി പ്രകാശനം ചെയ്യാൻ പോകുന്നു എന്നു് ഈണം വെബ്സൈറ്റിൽ നിന്നു മനസ്സിലാക്കുന്നു...

എല്ലാ ഭാവുകങ്ങളും നേരുന്നു... ഇതു യാഥാർത്ഥ്യമാക്കിയ ഈണം സംഘാംഗങ്ങൾക്കെല്ലാം അഭിനന്ദനങ്ങൾ.. ഇനിയും ഇനിയും ഇത്തരം സാക്ഷാത്കാരങ്ങൾ പ്രതീക്ഷിക്കുന്നു..