Showing posts with label പരസ്യം. Show all posts
Showing posts with label പരസ്യം. Show all posts

Thursday, February 19, 2009

നുറുങ്ങുകൾ..



പണ്ടു് ബാംഗ്ലൂർ എം. ജി. റോഡിലാണു് അമുലിന്റെ ഇത്തരം പരസ്യബോർഡുകൾ ഞാൻ ആദ്യമായി കാണുന്നതു്. പരസ്യബോർഡുകളുടെ ആത്യന്തികമായ ലക്ഷ്യം ‘ശ്രദ്ധനേടൽ’ ആണല്ലോ - ഏറ്റവും പുതിയ വിഷയങ്ങൾ, വിവാദവിഷയങ്ങൾ പ്രത്യേകിച്ചു്, കേന്ദ്രീകരിച്ചു് പരസ്യങ്ങൾ ഇടുക എന്ന ഈ പരസ്യതന്ത്രത്തിനു് എന്താണു് പേരു പറയുക എന്നറിയില്ല. പക്ഷെ ഒരു കാര്യം ശരിയാണു് - ആളുകളുടെ കണ്ണു് ഒരു തവണയെങ്കിലും ഇത്തരം പരസ്യങ്ങളിലൂടെയും പരസ്യബോർഡുകളിലൂടെയും പോകാതെ വരില്ല..