Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Saturday, August 22, 2009

ഇതു ഖുർജ..


ഇതു ഖുർജ.. ഡെൽഹിയിൽ നിന്നു് ഏകദേശം 100 കിലോമീറ്റർ മാത്രം അകലെ, ഉത്തർപ്രദേശിലെ ബുലന്ദ്ഷാർ ജില്ലയിലെ ഒരു ചെറുപട്ടണം. കൃഷിയോഗ്യമല്ലാത്തതിനാൽ ‘ഉപയോഗശൂന്യം’ എന്നർത്ഥം വരുന്ന ‘ഖറിജ’ എന്ന ഉർദു പദത്തിൽ നിന്നാണത്രെ ഖുർജ എന്ന പേരുണ്ടായതു്.

ഇൻഡ്യാവിഷന്റെ ഒരു പരിപാടിയിൽ നിന്നാണു് ഞാൻ ഈ പട്ടണത്തെക്കുറിച്ചു് അറിയുന്നതു്. ജനസംഖ്യയിലെ ഭൂരിഭാഗവും കളിമൺ പാത്രനിർമ്മാണവ്യവസായത്തിന്റെ ഭാഗമാണു് എന്നതാണു് ഇവിടത്തെ പ്രത്യേകത. 400ൽ പരം കളിമൺ ഫാക്റ്ററികൾ ഉണ്ടിവിടെ. വേണമെങ്കിൽ ഇന്ത്യയുടെ കളിമൺ തലസ്ഥാനം എന്നു തന്നെ പറയാം. Central Ceramic and Glass Research Institute ന്റെ ഒരു കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു.

ഏകദേശം 400 വർഷങ്ങൾക്കു മുമ്പു് മുൾടാനിൽ നിന്നു കുടിയേറിയ പത്താൻമാരിലൂടെയാണത്രെ ഈ വ്യവസായം ഇവിടെ വേരൂന്നിയതു്.


ഖുർജയെപ്പറ്റിയുള്ള വീക്കീ ലേഖനം ഇവിടെ. കളിമൺ പാത്രനിർമ്മാണവ്യവസായത്തെപ്പറ്റിയുള്ള ലേഖനം ഇവിടെ. ‘ബിസിനസ് സ്റ്റാൻഡേഡി’ന്റെ ഈ ലേഖനത്തിൽ നിന്നു മനസ്സിലാകുന്നതു് ഖുർജയെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കനുള്ള നീക്കം ഉണ്ടെന്നാണു്. കൂടാതെ അഞ്ജലി ഇള മേനൊൻ, സതീശ് ഗുജ്റാൾ തുടങ്ങി പല പ്രമുഖരും ഉൾപ്പെട്ട Foundation for Arts എന്ന സർക്കാരേതരസംഘടന ഇവിടത്തെ കളിമൺ ശില്പികളെ സഹായിക്കാനുള്ള ചില നീക്കങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു എന്നും ഈ ലേഖനത്തിൽ നിന്നും മനസ്സിലാക്കുന്നു.

വീഡിയോദൃശ്യങ്ങൾക്കു് ഇവിടെ നോക്കുക..

ഇതു കൂടാതെ ‘ഖുർജ സ്വീറ്റ്സും’ പ്രസിദ്ധമാണു് - പ്രത്യേകിച്ചു് ഖുർച്ചൻ എന്നു പേരുള്ള പലഹാരം..

[കടപ്പാടു് - ഇൻഡ്യാവിഷൻ]

Friday, August 21, 2009

കഴിഞ്ഞയാഴ്ച കണ്ടവയിൽ, വായിച്ചവയിൽ ചിലതു്..



സാധാരണ ഇത്തരം ഹംബോൾട്ട് (Humboldt) പെൻഗ്വിനുകളുടെ രോമം കൊഴിയുക മൂന്നോ നാലോ ആഴ്ചകൾ കൊണ്ടാണു് - അപ്പോഴേക്കും പുതിയതു കിളിർത്തു വരുകയും ചെയ്യും..പക്ഷെ ഇവന്റെ കാര്യത്തിൽ ഒരു ദിവസം കൊണ്ടു് അതു സംഭവിച്ചു. രോമമില്ലാത്ത അവനു് സൂര്യാഘാതം ഏൽക്കാതിരിക്കാൻ വനപാലകർ കണ്ടു പിടിച്ച വിദ്യ ആയിരുന്നു - അവനു് ഒരു കുപ്പായം തുന്നുക.. കുപ്പാ‍യം ഇട്ട റാൽഫ് ആണു് ചിത്രങ്ങളിൽ.. വാർത്ത ഇവിടെ.
*********************************

75 വർഷം മുമ്പു (1934ൽ) രാജ്കോട് മഹാ‍രാ‍ജാവു് വാങ്ങിയ റോൾസ് റോയ്സ് കാർ ആണു് ചിത്രത്തിൽ. Rajkot State No: 26 എന്ന നമ്പർ പ്ലേറ്റ് കണ്ടില്ലേ? ലോകത്തിലെ ഏറ്റവും വിലപിടിച്ച കാർ ആവാൻ പോവുകയാണിതു്. ജർമ്മനിയിലെ റോൾസ് റോയ്സ് മ്യൂസിയത്തിൽ ലേലത്തിൽ വെച്ചിരിക്കുന്ന ഈ കാറിനു് 8.5 ദശലക്ഷം പൌണ്ടിനു് (£) ആണു് വിലയിട്ടിരിക്കുന്നതു്. വാർത്തകൾ ഇവിടെയും ഇവിടെയും.
*****************************
ഭീതിദമായ ഈ ദൃശ്യത്തിന്റെ വാർത്തകൾ ഇവിടെയും ഇവിടെയും. ജന്തുക്കളെ പ്രകോപിപ്പിക്കാതിരിക്കുകയാണു നന്നു് അല്ലേ !!
***********************************
ഇതു് ലോകത്തിലെ ഏറ്റവും എരിവുള്ള മുളകു്. പേരു് ഭൂത് ജൊലോകിയ അല്ലെങ്കിൽ നാഗ് ജൊലോകിയ. ആസ്സാ‍മിൽ കണ്ടു വരുന്നു. എരിവിൽ നമ്മുടെ കാന്താരി, കരണംപൊട്ടി ഇത്യാദി മുളകുകൾ ഒക്കെ അകലെ.. :) ഗിന്നസ് ബുക്കിൽ ഇതിനു രേഖപ്പെടുത്തിയിരിക്കുന്നതു് 1,001,304 SHU ആണു് (വാർത്ത ഇവിടെ). ഒരു ഇന്ത്യൻ കമ്പനി 1,041,427 SHU വരെ രേഖപ്പെടുത്തിയെന്നു് റിപ്പോർട്ടുകൾ ഉണ്ടു്.

SHU എന്നാൽ എരിവിന്റെ ശാസ്ത്രീയമായ അളവാണു് - Scoville Heat Unit. SHU വിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ.

ഇന്ത്യൻ പ്രതിരോധഗവേഷണസംഘടന (DRDO) ഇതുപയോഗിച്ചു് ഗ്രെനേഡുകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ വിജയിച്ചു എന്നാണു് വാ‍ർത്തകൾ. ആനകളെ തുരത്താനും വളരെ തണുപ്പിൽ ജോലി ചെയ്യേണ്ടി വരുന്ന ജവാൻമാർക്കു് ശരീരോഷ്മാവു് നിലനിർത്താൻ സഹായിക്കാനും ഇതിനു പറ്റുമത്രെ. വാർത്തകൾ (1, 2) നോക്കുക.

ഇതിന്റെ എരിവു പരിശോധിച്ചു കൃതാർത്ഥരാകുന്നവരും ഉണ്ടു്. ഈ യൂറ്റ്യൂബ് വീഡിയോ നോക്കൂ :)
***************************
കുറച്ചുദിവസം മുമ്പു് ഒരു കുതിര കാറിന്റെ മുകളിൽ ചാടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഇതാ റാലികൾക്കിടയിൽ ഇങ്ങനെയും സംഭവിക്കും.. കഷ്ടം എന്നല്ലാതെ എന്തു പറയാൻ - കാട്ടുകുതിരകൾക്കും ജീവിക്കണ്ടേ?
****************************

Tuesday, August 11, 2009

ഈശ്വരാ രക്ഷപെട്ടല്ലോ...

തായ്ലന്റിൽ എവിടെയൊ ഭിക്ഷ യാചിക്കാൻ കൊണ്ടു പോയതാണത്രെ ഈ ആനക്കുട്ടിയെ.. പാവം - അതെത്തിപ്പെട്ടതോ ഈ ചെറിയ കുഴിയിൽ..

അതിന്റെ ഭാഗ്യം.. എങ്ങനെയോ രക്ഷപെട്ടു..

വീഡിയോ ദൃശ്യങ്ങൾ ഇവിടെയൊ ഇവിടെയൊ അല്ലെങ്കിൽ താഴെയോ കാണുക..വാർത്ത ഇവിടെയും..

Monday, August 10, 2009

Saturday, August 8, 2009

റിക്കാർഡുകളിൽ റിക്കാർഡു് ..


1954 സെപ്റ്റംബർ 16 നു് ജനിച്ച ഇദ്ദേഹത്തിന്റെ പേരു് Keith Furman. 1970 ൽ ശ്രീ ചിന്മയി യുടെ പ്രബോധനങ്ങളിൽ ആകൃഷ്ടനാകുന്നു..പിന്നീടു് ആശ്രിത ഫർമൻ എന്നു പേരു മാറ്റുന്നു..

ഇതാരാണെന്നല്ലേ? ഒരേ സമയം ഏറ്റവും കൂടുതൽ ഗിന്നസ് റിക്കാർഡുകൾ കൈ വശം വെയ്ക്കുന്ന വ്യക്തി എന്ന റിക്കാർഡു് ഇദ്ദേഹത്തിന്റെ പേരിൽ ആണു്..വീകിയിലെ ലേഖനത്തിൽ പറയുന്നതു പോലെ..
Ashrita Furman (born September 16, 1954 in Brooklyn, New York) has set about 230 official Guinness records since 1979 and currently holds 100 records*. He has set records on all seven continents and in more than 30 different countries. He has the official record for "The most current Guinness world records held at the same time by an individual." (Marco Frigatti, Head of Records, Guinness Book of World Records)
*ഇപ്പോൾ 98 റിക്കാർഡുകൾ ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടു്. ഏതൊക്കെയാണെന്നു് ഇതിൽ അല്ലെങ്കിൽ ഇതിൽ അറിയാം.

Friday, August 7, 2009

അറിയുമോ ഇയാളെ?


“ഓർമ്മയുണ്ടോ എന്നെ” എന്നു് ഇയാൾ ചോദിക്കുന്നതു പോലെ..

ഇതു് പഴയ വാൽവ് റേഡിയോ..ഓൺ ചെയ്തു കഴിഞ്ഞാൽ ഒന്നു ചൂടായി വരാൻ ഇത്തിരി സമയമൊക്കെ എടുത്തിരുന്ന നമ്മുടെ പഴയ ചങ്ങാതി.. വെളുത്ത പിയാനോ സ്വിച്ചുകളും, പിന്നെ മുഖത്തു്, ഇടത്തു മുകളിൽ, മൂന്നാം തൃക്കണ്ണു പോലെ പച്ച നിറത്തിൽ തെളിയുന്ന ‘മാജിക് ഐ’ യുമൊക്കെ ആയി രാജകീയപ്രൌഢി തന്നെ ഉണ്ടായിരുന്നവൻ..

എന്റെ ഓർമ്മയിൽ ആദ്യം ഉള്ളതു് ‘ഫിലിപ്സി’ന്റെ ഈ ചിത്രത്തിലേതു പോലെയുള്ള ഒരെണ്ണമാണു്.. അറുപതുകളുടെ ആദ്യ പകുതി. അന്നു് മർഫി, ടെലിറാഡ് തുടങ്ങി മറ്റു ചില ബ്രാന്റുകളും ഉണ്ടായതായി ഓർക്കുന്നു.. വലിയ ഉയരത്തിൽ പിടിപ്പിക്കുന്ന ഏരിയൽ, ഇടയ്ക്കുള്ള പൊട്ടലും ചീറ്റലും - പ്രത്യേകിച്ചു് ഇടിയും മഴയും ഉള്ളപ്പോൾ, ഇതൊക്കെ റേഡിയോയുടെ കൂടെ ഉള്ള ഓർമ്മ :) രാത്രി പത്തരയോ പതിനൊന്നു വരെയോ ഉള്ള ‘ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളും’, ഏഴരയ്ക്കുള്ള ഡെൽഹി വാർത്തയും, നിലയവിദ്വാൻമാരുടെ കച്ചേരിയും എല്ലാം ഓർമ്മ വരുന്നു..

അന്നു് റേഡിയോ ലൈസൻസ് ഉള്ള കാലം.. പോസ്റ്റ് ഓഫീസിൽ പോയി വർഷാവർഷം ലൈസൻസ് ഫീ കെട്ടണം. 1977 ലാണു് ഇന്ത്യയിൽ റേഡിയോ ലൈസൻസ് ഫീ (റ്റെലിവിഷൻ ലൈസൻസ് ഫീയും) നിർത്തലാക്കിയതു്.. പക്ഷെ ഇപ്പോഴും പല രാജ്യങ്ങളിലും ഇതു തുടരുന്നു.. ഇവിടെ നോക്കൂ..

ഈ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം...

ഏകദേശം ഒരു മണിക്കൂർ മുമ്പു് ഇതു വായിച്ചപ്പോഴാണോർത്തതു്, ഈ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം വരുന്ന ആ നിമിഷം കഴിഞ്ഞു പോയല്ലോ എന്നു്..

2009 ഓഗസ്റ്റ് 7 ഉച്ചയ്ക്കു് 12 മണി കഴിഞ്ഞു് 34 മിനിറ്റും 56 സെക്കന്റ് ആകുമ്പോൾ അതിനൊരു പ്രത്യേകത തോന്നുന്നില്ലേ.. 12:34:56 on 07/08/09..

മദ്യ മരണ സമവാക്യം :)

എത്ര “എണ്ണം” അകത്തു ചെന്നാൽ മരണകാരകമാവാം..?

ഇതാ നോക്കൂ..

ലിങ്കിനു പ്രേം പണിക്കർക്കു നന്ദി..

Wednesday, August 5, 2009

ഒരപൂർവ്വമായ കൂട്ടിമുട്ടൽ...

“എന്റെ മേൽ കുതിര കയറാൻ വരരുതേ..” .. ഇങ്ങനെയൊക്കെ ആലങ്കാരികമായി നാമൊക്കെ പറയാറുണ്ടെങ്കിലും, ദാ ഇങ്ങനെയൊന്നു കണ്ടിട്ടുണ്ടോ? :)

Sunday, August 2, 2009

എലികൾക്കും ഒരു അമ്പലം..





കഴിഞ്ഞ ദിവസം ‘ഇൻഡ്യാവിഷ’നിലെ ഒരു പരിപാടിയിൽ നിന്നാണു മനസ്സിലാ‍യതു്.. രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നു് 30 കിലോമീറ്റർ അകലെ ‘ദെഷ്ണൊകി’യിൽ എലികൾക്കായി ഒരു ക്ഷേത്രമുണ്ടു് - ചിത്രത്തിൽ കാണുന്ന ‘കർണ്ണിമാതാ’ക്ഷേത്രം.

എലികൾ കഴിച്ച(കുടിച്ച)തിന്റെ ബാക്കി കഴിക്കുന്നതു് നല്ലതെന്നൊരു വിശ്വാസവും ഉണ്ടത്രെ..

ചില ‘യൂറ്റ്യൂബ്’ ചലനചിത്രങ്ങൾ ഇവിടെയും പിന്നെ ഇവിടെയും..

ആധികാ‍രികമോ എന്നറിയില്ല അമ്പലത്തെപ്പറ്റിയുള്ള വീക്കി ലേഖനം ഇവിടെ..

Friday, July 31, 2009

ഒരു YouTube കേസ് പഠനം*

*Case studyയ്ക്കു ‘കേസ് പഠനം’ എന്നു പറയാനാവുമോ ആവോ..

എന്തായാലും J K Wedding Entrance Dance നെ പറ്റി ഇതാ കൂടുതൽ വാർത്തകൾ.. ആ വീഡിയോയുടെ ലിങ്ക് രണ്ടു ദിവസം മുമ്പു് ഇവിടെ കൊടുത്തിരുന്നു. ഒരാഴ്ച്ചയിൽ താഴെ മാത്രം സമയത്തിനുള്ളിൽ 12 ലക്ഷം പേർ ആ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നു.

ക്രിസ് ബ്രൌണിന്റെ Forever എന്ന ആ ഡാൻസ് ജാമിന്റെ ജനപ്രിയത വീണ്ടും കൂടിയതായി ആണു റിപ്പോർട്ട്. iTunes singles chart ലും Amazon's best selling MP3 list ലും അതു മൂന്നം സ്ഥാനത്തു വരെ എത്തി - ഇറക്കി ഒരു വർഷത്തിനു ശേഷം..

Saturday, October 11, 2008

പാവം കവിത...

മാതൃഭൂമി (86:31) ഒക്റ്റോബർ 5-11 ലക്കത്തിൽ ഒരു അനുഗ്രഹീത കവിയുടെ ‘പാവം’ എന്ന ഉദാത്ത രചന. ചില വരികൾ ഉദ്ധരിക്കാം.

“..തിടുക്കത്തിൽ ടോയ്‌ലെറ്റിൽ കയറുമ്പോഴാ‍വും
ചുവരിൽ അവ നിശ്ചലമായി ഇരിക്കുന്നതു കാണുക....
.............
‘മുട്ടലെല്ലാം‘ അതോടെ പോവും
ടോയ്‌ലെറ്റിൽ നിന്നു പുറത്തു വരും...” ഇങ്ങനെ പോവുന്നു വരികൾ..

“ഈ സിനിമ കണ്ടില്ലെങ്കിൽ നിങ്ങൾ നല്ല സിനിമ കണ്ടിട്ടില്ല“ എന്നു് പണ്ടു് സിനിമ പരസ്യ വാചകങ്ങളിൽ ധാരാളം കണ്ടിരുന്നു.. അതു പോലെ “ഈ കവിത വായിച്ചില്ലെങ്കിൽ നിങ്ങൾ ഉദാത്തമായ കവിത വായിച്ചിട്ടില്ല“ എന്നു് നിസ്സംശയം പറയാം - അല്ലേ!!

ഏതായാലും മാതൃഭൂമിയോടു നമുക്കു നന്ദി പറയണം - ഇതു വായിക്കാൻ അവസരം ഒരുക്കിയതിനു്.. ഇതിന്റെ അടുത്ത ഭാഗങ്ങൾ ഇനിയും എഴുതപ്പെടുമെന്നും അവ മാതൃഭൂമിയിൽ പ്രസിദ്ധീകൃതമാകുമെന്നും നമുക്കു പ്രത്യാശിക്കാം...

Friday, October 10, 2008

നന്ദിയുടെ മൃഗരൂപം

ഇതു മനുഷ്യൻ പലപ്പോഴും നന്ദി പറയേണ്ട ഒരു മൃഗത്തെപ്പറ്റിയാണു് - നായ അല്ലെങ്കിൽ സാധാരണ ഭാഷയിൽ പറഞ്ഞാൽ പട്ടി.... സ്വർഗ്ഗാരോഹണ സമയത്തു് ധർമ്മപുത്രർക്കൊപ്പം ഒരു പട്ടി ഉണ്ടായിരുന്നു എന്നു് മഹാഭാരതത്തിൽ. അവസാനം വരെ നമ്മോടൊപ്പം അവനുണ്ടാവും എന്നതിന്റെ ഒരു പ്രതീകം ആവാം ആ കഥ. പട്ടിയെപ്പറ്റി കൂടുതൽ ഇവിടെ.