Friday, August 1, 2008

മഹാകവേ നിത്യം നമസ്തേ.....

'Beyond the smoke screens' എന്ന മറ്റേ ബ്ലോഗിൽ എഴുതിത്തുടങ്ങിയതും ഈ ഭാഷാന്തരത്തിൽ നിന്നാണു് - മഹാകവി ജീ യുടെ സാഗരസംഗീതത്തിന്റെ ഇംഗ്ലീഷ് പരിഭാഷ. കഴിഞ്ഞ വർഷം ഒരു ടെലിവിഷൻ ചാനലിന്റെ ബ്ലോഗ് ഫോറത്തിൽ ആരോ ചോദിച്ചപ്പോൾ എഴുതിയതാണു്. പക്ഷെ ആരും അവിടെ അതു് വായിച്ചു പോലുമില്ല - തന്നെയുമല്ല ലഭിച്ച ചില പ്രതികരണങ്ങൾ വായിച്ചപ്പോൾ അതവിടെ എഴുതിപ്പോയല്ലൊ എന്നു തോന്നിപ്പോയി. കാരണം ഇത്തരം പോസ്റ്റുകൾ ആയിരുന്നില്ല അവിടെ ആവശ്യം.. മിമിക്രി പ്രതീക്ഷിച്ചു നിൽക്കുന്ന സദസ്സിന്റെ മുൻപിൽ ചൊൽക്കാഴ്ച നടത്തിയാൽ എന്താവും ഫലം - അതു മാതിരി... ആ കഥ പോട്ടെ - പിന്നീടെപ്പൊഴെങ്കിലും എഴുതാം...

ഈ ബ്ലോഗും അതിൽ നിന്നു തന്നെ തുടങ്ങാം...

ശ്രാ‍ന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം
താന്തമാരബ്ധക്ലേശ രോമന്ഥം മമസ്വാന്തം
ദ്രുപ്ത സാഗരാ ഭവദ്രൂപ ദര്‍ശനാല്‍
അര്‍ധസുപ്തമെന്നാത്മാവന്തര്‍ ലോചനം തുറക്കുന്നു
നീയപാരതയുടെ നീല ഗംഭീരോദാരച്ഛായ
നിന്നാശ്ലേഷത്താല്‍ എന്‍ മനം ജൃംഭിക്കുന്നു
ക്ഷുദ്രമാം എന്‍ കര്‍ണ്ണത്താല്‍ കേള്‍ക്കുവാ‍നാകാത്തോരു
ഭദ്ര നിത്യത യുടെ മോഹന ഗാനാലാപാല്‍
ഉദ്രസം ഫണോല്ലോല കല്ലോല ജാലം പൊക്കി
രൌദ്ര ഭംഗിയില്‍ ആടി നിന്നിടും ഭുജംഗമേ
വാനം തന്‍ വിശാലമാം ശ്യാമ വക്ഷസ്സില്‍ക്കൊത്തേ-
റ്റാനന്ദ മൂര്‍ച്ഛാധീനമങ്ങനെ നില കൊള്‍വൂ

തത്തുകെന്നാത്മാവിങ്കല്‍ കൊത്തുമെന്‍ ഹൃദന്തത്തിൽ
ഉത്തുംഗ ഫണാഗ്രത്തില്‍ എന്നെയും വഹിച്ചാ‍ലും

Tired and tranquillised - the sky remains, anguished by the scorching clime of the boiling summer dreams..

My mind remains weary and tiresome, impinged by the ruminations of the agonies commenced..

Oh the mighty ocean agitating in arrogance.. the mere sight of thine opens up the half asleep inner eye of my being..

You are the mighty vastness of the infinite, majestically reflected in the blue ..

My mind swells up and permeates into the vastness, on your embrace...

Oh the mighty serpent - your hood, the roaring waves that are,
spread and raised in wild abandon.. and dancing in wildly aggressive splendour ...
rendering sweet melodies of the holy permanence - inaudible to my non-discernible diminutive ears..

And the sky remains thus - overwhelmed in ecstasy, bitten on the dark vastness of its chest...

Oh serpent – dance on my soul...
Bite on my heart...
Carry me aloft, atop your raised hood…

മഹാകവേ നിത്യം നമസ്തേ....

8 comments:

Anonymous said...

ബൂലോകത്തേയ്ക്ക് സ്വാഗതം മാഷേ

Anonymous said...

സ്വാഗതം മഹാശയ!
ഇനിയും പ്രതീക്ഷിക്കുന്നു.

Anonymous said...

നന്ദി ശ്രീ..”ബൂലോകത്തു്” നമുക്കിനിയും കണ്ടു മുട്ടാം.. :)

Anonymous said...

നന്ദി ജ്യോതി..തീർച്ചയായും ഇത്തരം ചിതറിയ ചിന്തകളുമായി വരണമെന്നു തന്നെയാണു് ആഗ്രഹം :)

Anonymous said...

സ്വാഗതം.ഗുരു ദക്ഷിണ നന്നായിരിക്കുന്നു.ഇനിയും എഴുതുമല്ലോ.

Anonymous said...

സ്വാഗതം സുഹൃത്തേ...
-സുല്‍

Anonymous said...

നന്ദി മുസാഫിർ (ബാബു). ഇനിയും ഇട്യ്ക്കൊക്കെ എഴുതണമെന്നു മനസ്സിലുണ്ടു്...നടക്കുമെന്നു പ്രതീക്ഷിക്കാം.

Anonymous said...

നന്ദി സുൽ. നമുക്കിനിയും കാണാം.:)