പക്ഷെ ഈണത്തെക്കുറിച്ചു പറഞ്ഞു കൊണ്ടു് വീണ്ടും തുടങ്ങാൻ പറ്റുന്നതിൽ ആകെ സന്തോഷം..
******************
ഈണം
കഴിഞ്ഞ വാരാന്ത്യത്തിൽ കിരണിനെ കണ്ടപ്പോൾ ഒരു ക്ഷമാപണം നടത്തിയിരുന്നു - ഈണത്തിനെ പറ്റി ഇതു വരെ പരാമർശം ഒന്നും നടത്താൻ പറ്റാഞ്ഞതിനു്..
ഈണം ഒരു നല്ല തുടക്കമാണു്, അല്ലെങ്കിൽ നല്ല തുടർച്ചയാണു് - ഉദ്ദേശ്യശുദ്ധി നിറഞ്ഞ, വിപ്ലവകരമായ ഒരു തുടക്കം. സാങ്കേതികവിദ്യയുടെ അപരിമേയമായ സാദ്ധ്യതകൾ നമുക്കു വെളിവാക്കിത്തരുന്ന ഉദ്യമം..
ലോകത്തിന്റെ പലകോണുകളിലും പല സമയങ്ങളിലും ഇരുന്നു്, പലർ കൂടി, ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമെന്നുള്ളതിന്റെ ഒരു വലിയ ഉദാഹരണം.. ഒരു പക്ഷെ ഒരു ദശകത്തിനു മുമ്പു വരെ പോലും “സിദ്ധാന്തപരമായ സംഭാവ്യത” എന്നു മാത്രം കരുതുമായിരുന്ന ഒരു പരീക്ഷണം..
മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീത സംരംഭമായ ഈണത്തെപ്പറ്റി അവരുടെ സംഘത്തിന്റെ വാക്കുകളിൽ തന്നെ പറഞ്ഞാൽ
മലയാളം ബ്ലോഗേഴ്സും മലയാളഗാനശേഖരവും കൈകോർക്കുന്ന മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീത സംരംഭം! ആസ്വാദ്യകരമായ ഗാനങ്ങൾ സൗജന്യമായി ജനങ്ങളിലേക്കെത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് രംഗത്തിറങ്ങിയ സംഗീത പ്രേമികളുടെ സംഗമം! ആർദ്രമായ ഗാനങ്ങളെ എന്നും ഗൃഹാതുരത്വത്തോടെ മനസ്സിൽ സൂക്ഷിക്കുന്ന സ്വദേശ-വിദേശ മലയാളികളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരം!9 പാട്ടുകൾ ആണു് ആദ്യത്തെ പതിപ്പിൽ ഉള്ളതു്.. വളരെ നന്നായി ചെയ്തിരിക്കുന്നു ഈ ഗാനങ്ങളൊക്കെയും.. ഇന്റർനെറ്റിൽ നിന്നു പകർത്തിയെടുക്കാം.. അതു കൂടാതെ, ഈ വരുന്ന 26നു് (ജൂലൈ 26നു്) ചെറായിയിൽ വച്ച് നടക്കുന്ന ബ്ലോഗ് സുഹൃദ് സംഗമത്തിൽ ഈണത്തിന്റെ സിഡി പ്രകാശനം ചെയ്യാൻ പോകുന്നു എന്നു് ഈണം വെബ്സൈറ്റിൽ നിന്നു മനസ്സിലാക്കുന്നു...
എല്ലാ ഭാവുകങ്ങളും നേരുന്നു... ഇതു യാഥാർത്ഥ്യമാക്കിയ ഈണം സംഘാംഗങ്ങൾക്കെല്ലാം അഭിനന്ദനങ്ങൾ.. ഇനിയും ഇനിയും ഇത്തരം സാക്ഷാത്കാരങ്ങൾ പ്രതീക്ഷിക്കുന്നു..
2 comments:
thirichuvaravu kalakkanam!
മാഷേ..ഈണം ആസ്വദിക്കാൻ കഴിഞ്ഞതിലും ബ്ലോഗ് തിരിച്ചു വരവിലും സന്തോഷം.
Post a Comment