ഈ എഴുതുന്നതിൽ ആർക്കെന്തു തോന്നുന്നു എന്നതു് എന്റെ വിഷയം അല്ല.. അതിനോടുള്ള പ്രതികരണങ്ങൾ എന്റെ ബൌദ്ധികസ്വത്തല്ല താനും.. ഞാൻ എന്തെഴുതുന്നു എന്നതു മാത്രം ആണു് എനിക്കു സംബന്ധം.. അതെന്റെ സ്വാതന്ത്ര്യം ആണു താനും. അതിൽ ‘എന്തു കൊണ്ടു്’ ‘എന്തിനു്’ എന്നുള്ള ചോദ്യങ്ങൾ അപ്രസക്തമാണു് എന്നെ സംബന്ധിച്ചിടത്തോളം. ആ കവിത താങ്കൾ വായിച്ചതെന്തിനു്, അതിനെക്കുറിച്ചു് അങ്ങനെ എഴുതിയതെന്തിനു് എന്നു ആരെങ്കിലും നേരേ വന്നു ചോദിച്ചാൽ അതെന്റെ സ്വാതന്ത്ര്യപരിധിയിൽ വരുന്നതു കൊണ്ടു് എന്ന ഒരുത്തരമേ എനിക്കുള്ളു. ഒരർത്ഥത്തിൽ അതു മാത്രമല്ലേ ഉത്തരം ഉള്ളൂ എന്നും തോന്നാം..
ആക്ഷേപഹാസ്യങ്ങൾക്കു് മൌനം ആണു് ചിലപ്പോൾ നല്ല മറുപടി. "Silence speaks more than words can" എന്നല്ലേ പരിണതപ്രജ്ഞർ പറയാറു്...
ആനുഷങ്ഗികമായി ഇത്തിരി ഉച്ചത്തിൽ ഓർത്തു പോയി എന്നേയുള്ളൂ....
3 comments:
തീര്‍ച്ചയായും ഹരീ. ബ്ലൊഗില്‍ എന്തിനെഴുതുന്നു എന്നാണ് ചോദ്യമെങ്കില്‍ എളുപ്പമാണ്. കാരണം അങ്ങനെ ഒരു ചോദ്യമില്ല. കമന്റ് ഓപ്ഷന്‍ വച്ചിട്ടുണ്ടെങ്കില്‍ അവിടെയും തോന്നിയതൊക്കെ ആള്‍ക്കാര്‍ എഴുതി വയ്ക്കും. ഇതിനൊക്കെയല്ലെ സ്വാദന്ത്ര്യം സ്വാദന്ത്ര്യം എന്നൊക്കെ പറേന്നെ.
ഹോ ഇന്റെറാക്റ്റീവ് മീഡിയം എന്നൊക്കെ കേട്ടിട്ടെ ഉള്ളൂ. വന്ന് വന്ന് ഇത്രേം ആയി.
എന്നെ പിന്തുടരാന്‍ തീരുമാനിച്ചതിനു നന്ദി
വിശദമായി അഭിപ്രായങ്ങൾ എഴുതാൻ പറ്റാറില്ല എന്നേയൂള്ളൂ രാമചന്ദ്രൻ.. താങ്കളുടെ ഉൾക്കാഴ്ച്ചയിലെ ലേഖനങ്ങളൊക്കെ വായിക്കാറുണ്ടു്...ഇനിയും കാണാം..
Post a Comment