മാതൃഭൂമി (86:31) ഒക്റ്റോബർ 5-11 ലക്കത്തിൽ ഒരു അനുഗ്രഹീത കവിയുടെ ‘പാവം’ എന്ന ഉദാത്ത രചന. ചില വരികൾ ഉദ്ധരിക്കാം.
“..തിടുക്കത്തിൽ ടോയ്ലെറ്റിൽ കയറുമ്പോഴാവും
ചുവരിൽ അവ നിശ്ചലമായി ഇരിക്കുന്നതു കാണുക....
.............
‘മുട്ടലെല്ലാം‘ അതോടെ പോവും
ടോയ്ലെറ്റിൽ നിന്നു പുറത്തു വരും...” ഇങ്ങനെ പോവുന്നു വരികൾ..
“ഈ സിനിമ കണ്ടില്ലെങ്കിൽ നിങ്ങൾ നല്ല സിനിമ കണ്ടിട്ടില്ല“ എന്നു് പണ്ടു് സിനിമ പരസ്യ വാചകങ്ങളിൽ ധാരാളം കണ്ടിരുന്നു.. അതു പോലെ “ഈ കവിത വായിച്ചില്ലെങ്കിൽ നിങ്ങൾ ഉദാത്തമായ കവിത വായിച്ചിട്ടില്ല“ എന്നു് നിസ്സംശയം പറയാം - അല്ലേ!!
ഏതായാലും മാതൃഭൂമിയോടു നമുക്കു നന്ദി പറയണം - ഇതു വായിക്കാൻ അവസരം ഒരുക്കിയതിനു്.. ഇതിന്റെ അടുത്ത ഭാഗങ്ങൾ ഇനിയും എഴുതപ്പെടുമെന്നും അവ മാതൃഭൂമിയിൽ പ്രസിദ്ധീകൃതമാകുമെന്നും നമുക്കു പ്രത്യാശിക്കാം...
5 comments:
ഒക്കെ ശരിയാണ്. ഉഗ്രനായിട്ട് എഴുതാനുള്ള കഴിവുള്ള ഹരി എന്തിനു ഇതു ശ്രദ്ധിച്ച് വലയുന്നു? ഇക്കാലത്ത് ഏതു പ്രസിദ്ധീകരണത്തിലും കവിതകള് ഇതുപോലൊക്കെ കാണപ്പെടുന്നു.
ശ്രാന്തമംബരം ഇംഗ്ലീഷിലാക്കിയ ആളല്ലെ, വിട്ടുകളയെന്നേ.
വളരെ നന്ദി കതിരൂർ ഗുരുക്കളേ.. ഞാനും അങ്ങനെ ആലോചിക്കായ്കയല്ലന്നേ.. പക്ഷെ പൈസ കൊടുത്തു വാങ്ങിച്ചു പോയില്ലേ - ആ ചൂടിൽ അങ്ങെഴുതിപ്പോയി..തന്നെയുമല്ല വായിച്ചതിന്റെ ശേഷം ആർക്കും പറയാം എന്നും ഈയുള്ളവൻ തെറ്റായി വിചാരിച്ചു പോയി.. ക്ഷമിക്കെന്നേ.. തെറ്റു മനുഷ്യസഹജമല്ലേ മഹാശയാ.. വിവേകം വൈകി അല്ലേ ഉദിക്കൂ..
ശ്ശോ - അതിനിടയ്ക്കു് എഴുതാൻ ഉദ്ദേശിച്ച കാര്യം മറന്നു - എന്റെ ഒരു കാര്യം.. വട്ടു കയറി ഇങ്ങനെ ഇംഗ്ലീഷിലും ഒക്കെ ആക്കുന്ന, ഇത്തിരി വിവരദോഷമുള്ള അസ്മാദൃക്കുകൾക്കു് പറ്റുന്ന ഇത്തരം തെറ്റുകൾ കണ്ടാൽ അങ്ങയെപ്പോലെയുള്ള വിശാലമനസ്കർ അങ്ങു കണ്ണടച്ചേക്കണം.. ആ പ്രതീക്ഷയിൽ അല്ലേ അസ്മാദൃശർ ഇങ്ങനെയൊക്കെ തെറ്റുകൾ പ്രവർത്തിക്കുന്നതു്.. ആവർത്തിക്കുന്നതും...!!
അത് സെബാസ്റ്റ്യന്റെ കവിതയല്ലായിരുന്നോ ഹരി?
ശൊ!കുറെ മുൻപേ ഇതുപോലെയൊക്കെയൊരു അബദ്ധം ഞാനും ചെയ്തിരുന്നുവല്ലൊ..ചെന്ന് നോക്കിട്ട് രണ്ട് ചീത്തയെഴുതിക്കോളു
ഞാൻ പ്രതികരിച്ചതു് എഴുതപ്പെട്ട കലാസൃഷ്ടിയെക്കുറിച്ചല്ലേ സുഹൃത്തേ - എഴുതിയ ആളെക്കുറിച്ചല്ലല്ലോ :)ഏറ്റവും അടുത്ത സുഹൃത്താണെങ്കിൽ പോലും അഭിപ്രായഭിന്നത ഉണ്ടെങ്കിൽ തുറന്നു പറയുക എന്നതല്ലേ ശരി.. അതു പലർക്കും ഇഷ്ടമുള്ള കാര്യമല്ല എന്നു അറിയായ്കയല്ല.. ആക്ഷേപഹാസ്യത്തിൽ ഉന്നതബിരുദമെടുത്ത ചിലരൊക്കെ അതിനെതിരെ വ്യക്തിപരമായ രീതിയിൽ തന്നെ പ്രതികരിക്കുമെന്നും അറിയായ്കയല്ല..വിമർശനത്തിനു ശരവ്യനാകുന്ന ആൾ സ്വന്തം ഗ്രൂപ്പിൽ പെട്ട ആളാണെങ്കിൽ പ്രത്യേകിച്ചു്.. താങ്കളുടെ “അബദ്ധം“ ഞാൻ ബ്ലൊഗിംഗ് ഒക്കെ തുടങ്ങുന്നതിനു വളരെ മുമ്പു്..ഏതായാലും ലിങ്കിനു നന്ദി.. :)
Post a Comment