നവംബർ 21 ന് എഴുതിത്തുടങ്ങിയതാണിതു്. അന്നു് എഴുതിത്തീർക്കാൻ പറ്റിയില്ല. സാധാരണ ചെയ്യാറുള്ളതു പോലെ അതിനടുത്ത വാരാന്ത്യത്തിലേക്കു മാറ്റപ്പെട്ടു. പക്ഷെ അതിനിടയ്ക്കു നവംബർ 26 വന്നു - അന്നത്തെ പ്രത്യേക സാഹചര്യത്തിൽ പിന്നീടെപ്പോഴെങ്കിലും എഴുതാം എന്നു കരുതി മാറ്റി വെച്ചു. ഇന്നലെ ശ്രീ ബി. ആർ. പി. ഭാസ്കറുടെ ഈ കുറിപ്പു (ലിങ്ക് ഇവിടെ) കണ്ടപ്പോൾ എഴുത്തു തുടരാം എന്നു കരുതി. ഇതിനു് തുടർക്കുറിപ്പുകൾ ആവശ്യമായി വരും. കാരണം കുറേയധികം സംഭവങ്ങളെക്കുറിച്ചു പറയേണ്ടി വരും, കുറേയധികം ലേഖനങ്ങളെ ബന്ധപ്പെടുത്തേണ്ടി വരും - അതിനു കൂടുതൽ സമയം വേണം. പക്ഷെ ധംര തുറമുഖ പദ്ധതിയെക്കുറിച്ചു് ഉടനെ എഴുതിയേ പറ്റൂ...
************************************
ചിലർ വളരെ ഭാഗ്യവാന്മാരാണു് - അവർക്കു് പൂർവ്വാർജ്ജിതമായ സമ്പത്തിലോ പ്രശസ്തിയിലോ സൌഭാഗ്യങ്ങളിലോ അഭിരമിക്കാം, അതിന്റെ ചിറകിന്മേൽ സർവതന്ത്രസ്വതന്ത്രരാകാം, കൂടാതെ സർവസ്വീകൃതരും ആവാം. ഭൂതകാലം അല്ലെങ്കിൽ പൈതൃകം നൽകിയ യശോധാവള്യത്തിന്റെ പൊലിമയിൽ നിന്നു മാത്രം കൈവരുന്നതാണു് അവർക്കു് ആ സ്വീകാര്യത, പലപ്പോഴും. സ്വയംകൃതാനർത്ഥങ്ങൾ അവർക്കു് പ്രശ്നമാവാറില്ല, ഒട്ടുമിക്ക സമയങ്ങളിലും. മറ്റാരെങ്കിലും ആണെങ്കിൽ കളങ്കിതരായോ തിരസ്കൃതരായോ മാറേണ്ടി വരുന്ന പ്രശ്നങ്ങളിൽ പോലും സമൂഹം അവർക്കു് ഒരു മുൻകൂർ ജാമ്യം നൽകിയിരിക്കും.
അവർ വ്യക്തികളാവാം, പ്രസ്ഥാനങ്ങളാവാം, വ്യവസായസ്ഥാപനങ്ങളാവാം. പാരമ്പര്യത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നു മാത്രം അവർ അവകാശപ്പെടുന്ന, അല്ലെങ്കിൽ അവർക്കു നൽകപ്പെടുന്ന ഈ വിശ്വാസ്യത, സർവസ്വീകാര്യത എപ്പോഴെങ്കിലുമൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? കുറ്റം ആണു് ചെയ്യപ്പെട്ടതെങ്കിൽ അവരും മറ്റുള്ളവരെപ്പോലെ തന്നെ വിചാരണ ചെയ്യപ്പെടണ്ടതല്ലേ? കക്ഷിഭേദമെന്യേ, വ്യക്തിഭേദമെന്യേ ഒരു വിചാരണ പോലുമില്ലാതെ അവർക്കു കുറ്റവിമുക്തി നൽകിയാൽ അതു തെറ്റല്ലേ?
ഒരു പക്ഷെ റ്റാറ്റാ ഗ്രൂപ്പിനു് ഈ ഭാഗ്യം വലിയ അളവിൽ ഉണ്ടു്. പണ്ടെങ്ങോ അവരുടെ ഹോട്ടലിൽ Britishers and dogs are not allowed എന്നെഴുതിയതിന്റെ ഉപകാരസ്മരണ ഇന്നും അവർക്കു നൽകുന്നു നമ്മുടെ സമൂഹം. 20,000 ത്തിലേറെ മനുഷ്യജീവികളുടെ ജീവനപഹരിച്ച ഭോപ്പൽ ദുരന്തത്തിനുത്തരവാദികളായ യൂണിയൻ കാർബൈഡു് എന്ന കമ്പനിയെ പരോക്ഷമായെങ്കിലും ആദ്യമായി പിന്തുണച്ചതു് നാമൊക്കെ വാഴ്ത്തുന്ന Tata ഗ്രൂപ്പ് ആയിരുന്നു - Warren Andersen എന്ന യൂണിയൻ കാർബൈഡു് ചെയർമാന്റെ അറസ്റ്റിനെ വിമർശിക്കുക വഴി (ലിങ്കുകൾ ഇവിടെ, ഇവിടെ) പിന്നീടു്, ആ കമ്പനിയെ Dow Chemicals ഏറ്റെടുത്തതിനു ശേഷം ഭോപ്പൽ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നു്, പ്രത്യേകിച്ചു് criminal liability യിൽ നിന്നു്, അവരെ ഒഴിവാക്കുവാൻ രത്തൻ റ്റാറ്റ വളരെയധികം ശ്രമിച്ചിരുന്നു - ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. 2007 ജനുവരിയിൽ പ്ലാനിംഗ് കമ്മീഷൻ ഉപാദ്ധ്യക്ഷൻ മോണ്ടെക് സിങ് അലുവാലിയയ്ക്കും പിന്നീടു ചിദംബരത്തിനും അദ്ദേഹം കത്തുകൾ അയച്ചു. പ്രത്യക്ഷത്തിൽ മനുഷ്യക്ഷേമപ്രവർത്തനം എന്നു തോന്നത്തക്ക രീതിയിൽ, എന്നാൽ Dow Chemicals നെ criminal liability യിൽ നിന്നു ഒഴിവാക്കുക എന്ന അജണ്ട പരോക്ഷമായി ഉന്നം വെച്ചു കൊണ്ടും, ചെയ്ത ഈ പ്രവൃത്തി ആരും വലിയ പ്രശ്നമാക്കി കണ്ടില്ല. അതു കൊണ്ടാണല്ലോ ഇടതു വലതു ഫാസിസ്റ്റ് നാസിസ്റ്റ് ഗവണ്മെന്റുകൾ രത്തൻ റ്റാറ്റയ്ക്കു ചുവപ്പു പരവതാനി വിരിച്ചു കൊണ്ടേയിരിക്കുന്നതു്...
അപലപനീയം എന്നു തന്നെ പറയാവുന്ന ഇത്തരം ധാരാളം സംഭവങ്ങൾ, പിന്നാമ്പുറക്കഥകൾ വേറെയും ഉണ്ടു്. മുകളിൽ സൂചിപ്പിച്ചതു പോലെ തുടർക്കുറിപ്പുകൾ പുറകെ. പക്ഷെ ധംര തുറമുഖപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു് റ്റാറ്റ നൽകിയ വാഗ്ദാനങ്ങൾ, പരിസ്ഥിതിസംബന്ധമായവയുൾപ്പെടെ, പാലിക്കപ്പെട്ടേ പറ്റൂ. പ്രത്യേകിച്ചു്, ഒരു സ്വതന്ത്രപഠനം നടത്തി അതിന്റെ നിഗമനങ്ങൾ അംഗീകരിക്കപ്പെടുന്നതു വരെ തുറമുഖ പ്രവർത്തനങ്ങൾ നിർത്തിവെക്കും എന്ന വാഗ്ദാനം പാലിക്കപെട്ടേ പറ്റൂ..

No comments:
Post a Comment