Friday, January 30, 2009

‘പദ്‌മശ്രീ‘ പുരസ്കാരജേതാവിന്റെ തിരോധാനവും തുടരന്വേഷണങ്ങളൂം...

ഇന്നു ജനുവരി 30.. നാലു ദിവസങ്ങൾക്കു മുൻ‌പാണു് ഈ വർഷത്തെ പദ്‌മ പുരസ്കാരങ്ങളുടെ വിവരം പ്രഖ്യാപിച്ചതു്.. ഗവണ്മെന്റിന്റെ നിയമാവലി അനുസരിച്ചു് (ഇതാ ഇവിടെ) റിപ്പ്ബ്ലിക് ദിനത്തിന്റെ തലേന്നാണു് ഈ പ്രഖ്യാപനം. ഇത്തവണത്തെ പ്രഖ്യാപനം ഇതാ ഇവിടെ.

ജനുവരി 26 നു മുൻപു് ഇതു പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യാൻ പാടില്ല എന്നാണു് പത്രക്കുറിപ്പിന്റെ തുടക്കം തന്നെ. പക്ഷെ ഞാൻ ഇതു തീർച്ചയായും 25 നു വൈകുന്നേരം ടെലിവിഷനിലും നെറ്റിലും കണ്ടു - അതു പോട്ടെ, അതു പ്രശ്നമല്ല.. പ്രശ്നം ഇവിടെയാണു്. പദ്‌മശ്രീ കിട്ടിയതായി പ്രഖ്യാപിച്ച കാഷ്മീരിൽ നിന്നുള്ള ശ്രീ ഹഷ്മത്തുള്ള ഖാനെ (പദ്‌മശ്രീ ലിസ്റ്റിൽ പതിനൊന്നാമൻ) കാൺ‌മാനില്ല എന്നതാണു്. ആരും തട്ടിക്കൊണ്ടു പോയതൊന്നും അല്ല ഭാഗ്യത്തിനു്. ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പില്ല - അതാണു പ്രശ്നം. ഇയാളുടെ പേർ എങ്ങനെ ഈ ലിസ്റ്റിൽ പെട്ടു എന്നുള്ളതാർക്കും അറിയില്ല. ഏതായാലും രാഷ്ട്രപതിഭവൻ ഒരു അന്വേഷണത്തിനു് ഉത്തരവിട്ടിരിക്കുകയാണു് (ഇവിടെ അല്ലെങ്കിൽ ഇവിടെ നോക്കൂ)

എത്ര അംഗീകാരശ്രേണികൾ ഇതിനുണ്ടു് എന്നു നോക്കൂ..
The recommendations for Padma Awards are received from the State Governments/Union Territory Administrations, Central Ministries/Departments, Institutions of Excellence, etc. which are considered by an Awards Committee. On the basis of the recommendations of the Awards Committee, and after approval of the Home Minister, Prime Minister and President, the Padma Awards are announced on the eve of the Republic Day.
കൂടുതൽ എന്തു പറയാൻ..

വേറേ ചിലതു പറയാനുണ്ടു് - അതു പുറകെ....

Monday, January 12, 2009

Annual web-log awards.. Plea for vote....!!!!

It has been more than a month of hybernation now...!!!

Let me get back to blogging with a request for your help. As most of you may be aware, voting for the annual weblog awards is currently underway. In fact, the polling will be closed tomorrow January 13, 2009, which means only two days (today inclusive) remain. Voting is online; anyone can vote, subject to one vote per every 24 hours.

India Uncut, the very popular blog by Mr. Amit Varma, is the only nomination from India in the category for best Asian blogs. 'India Uncut' was leading the poll until yesterday by which time another blog started going up on the vote count, somewhat mysteriously.

Seek your wholehearted help - at least 2 votes per person remain, and they may prove to be extremely valuable now..

Here's the link.

India Uncut നു വേണ്ടി ഒരപേക്ഷ...

വാർഷിക Weblog അവാർഡുകളുടെ വോട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണു്. ഇനി രണ്ടു ദിവസം കൂടെയേ ഉള്ളൂ; അതായതു് ഇന്നും നാളെയും കൂടി മാത്രം - ജനുവരി 13 ന് പോളിങ്ങ് അവസാനിക്കും. Best Asian Blog എന്ന വിഭാഗത്തിൽ ശ്രീ അമിത് വർമ്മയുടെ India Uncut ഉൾപ്പെട്ടിട്ടുണ്ടു്. ഇന്ത്യയിൽ നിന്നുള്ള ഏക നാമനിർദ്ദേശം ആണതു്. 24 മണിക്കൂറിനുള്ളിൽ ഓരോ വോട്ട് വെച്ചു ചെയ്യാം - ആർക്കും..

താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു..

ഇതാണു ലിങ്കു്.

Saturday, January 10, 2009

പുസ്തകപ്രസാധനരംഗത്തെ പുതിയ കാൽ‌വെയ്പ്പുകൾ


കുറച്ചു നാൾ മുമ്പു് ‘ബുക് റിപ്ലബ്ലിക്‘ നെപ്പറ്റി വായിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ഈ പോസ്റ്റിൽ നിന്നാണു് കിട്ടിയതു്. അതിൽ പറയുന്നതു പോലെ ബുക് റിപ്പബ്ലിക്കിന്റെ ആദ്യഗ്രന്ഥപ്രസാധനം ഇന്നു നടക്കുന്നു - ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ചു് വൈകിട്ടു 4.30 നു്. ആ പോസ്റ്റിൽ നിന്നുമുള്ള രണ്ടു ഖണ്ഡികകൾ ചുവടെ..

ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ആവശ്യമായ സർഗ്ഗവൈഭവവും സാങ്കേതികജ്ഞാനവും മലയാളം ബ്ലോഗെഴുത്തുകാരിൽത്തന്നെ ആവശ്യത്തിനുള്ളതു കൊണ്ടു് ഇത്തരം പ്രസാധകരെ ആശ്രയിക്കാതെ പുസ്തകങ്ങൾ ഒന്നുകൂടി നല്ല രീതിയിൽ കുറഞ്ഞ ചെലവിൽ പ്രസിദ്ധീകരിക്കാൻ കഴിയും എന്ന ചിന്തയിൽ നിന്നാണു് ബുക്ക് റിപ്പബ്ലിക്ക് എന്ന ആശയം ഉണ്ടായതു്. ഇന്റർനെറ്റിൽ കൂടി പരിചയപ്പെട്ട ഏതാനും ആളുകൾ ചേർന്നുള്ള ഈ സംരംഭത്തിന്റെ ആദ്യത്തെ ഫലം ഈയാഴ്ച പുറത്തു വരുകയാണു്.

തുടക്കത്തിലുള്ള മൂലധനം സംഭരിച്ചതും, കൃതി തിരഞ്ഞെടുത്തതും, ടൈപ്പു ചെയ്തതും, ടൈപ്‌സെറ്റു ചെയ്തതും, വിതരണത്തിനും പരസ്യത്തിനുമുള്ള ഏർപ്പാടുകൾ ചെയ്യുന്നതും ബ്ലോഗിലൂടെ പരിചയപ്പെട്ട ഈ ആളുകൾ തന്നെയാണു്. തീരുമാനമെടുത്തതിനു ശേഷം വളരെ കുറച്ചു സമയത്തിനുള്ളിൽത്തന്നെ ആദ്യത്തെ കൃതി പ്രസിദ്ധീകൃതമാകുകയാണു്.

ലാപുട എന്ന പേരിൽ എഴുതുന്ന റ്റി. പി. വിനോദിന്റെ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ” എന്ന കവിതാസമാഹാരമാണു് ആദ്യപ്രസാധനം. എല്ലാ ഭാവുകങ്ങളും നേരുന്നു - ഇന്നത്തെ ചടങ്ങിനും ഇനിയുള്ള എല്ലാ സംരംഭങ്ങൾക്കും..ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകളും.

Friday, January 9, 2009

എങ്ങുമെത്താത്ത ചിന്തകൾ..

കുറെ ദിവസങ്ങൾക്കു ശേഷം വീണ്ടും ബ്ലോഗിംഗിന്റെ ലോകത്തേക്കു്... ആയുരാരോഗ്യസമ്പത്സമൃദ്ധികൾ നേർന്നു കൊണ്ടുള്ള ദശലക്ഷക്കണക്കിനു പുതുവത്സരാശംസകൾ തപാലിലൂടെയും ഇ-തപാലിലൂടെയും കറങ്ങി നടക്കുമ്പോഴും ‘അശാന്തമായിരിക്കുന്നു ലോകം’ എന്ന യേറ്റ്സിന്റെ വാക്കുകളെ ഓരോ നിമിഷവും ഓർമ്മപ്പെടുത്തുന്നൂ നാം കാണുന്ന ഒരോന്നും നാം കേൾക്കുന്ന ഒരോന്നും..
...Turning and turning in the widening gyre
The falcon cannot hear the falconer;
Things fall apart; the centre cannot hold;
Mere anarchy is loosed upon the world,
The blood-dimmed tide is loosed, and everywhere
The ceremony of innocence is drowned;
The best lack all conviction, while the worst
Are full of passionate intensity.
Surely some revelation is at hand;
Surely the Second Coming is at hand....
[from W. B. Yeats' 'The Second Coming' (1920)]...

നന്മകളുടെ ആധാരദൃഢതകൾ, നല്ലതുകളുടെ വിശ്വാസപ്രബലതകൾ ഒന്നൊന്നായ് നഷ്ടപ്പെടുന്നു, തിന്മകൾ ആവേശസമൃദ്ധമായ തീവ്രതയിൽ മുന്നോട്ടു്..

വർഷങ്ങൾക്കു മുമ്പു് സനിൽ എന്ന സുഹൃത്താണു് ആദ്യമായി ഈ കവിതയെ ആദ്യമായി പരിചയപ്പെടുത്തിയതു്. എഴുപതുകളുടെ അവസാനം സി. എം. എസ് കോളെജിൽ പ്രസിദ്ധീകൃതമായ ‘കാമ്പസ് 78‘ എന്ന മാഗസിനിൽ സനിൽ ഇതിനെ ആധാരമാക്കി ദീർഘമായ ഒരു ലേഖനവും എഴുതിയിരുന്നു....

********************************************

വിശ്വാസപ്രമാണങ്ങളുടെ തകർച്ച വേദനാജനകമാണു്. സത്യം കമ്പ്യൂട്ടർ കമ്പനിയുടെ തകർച്ചയിൽ നിന്നു് വീണ്ടും ഒരിക്കൽ കൂടി ഇത്തരം ഒരു ചോദ്യവും (മറ്റു പല ചോദ്യങ്ങൾക്കൊപ്പം) ഉയരുന്നു.. നമുക്കു ആരെയൊക്കെ വിശ്വസിക്കാൻ പറ്റും. കണക്കു സത്യം ആണു് എന്നു പലരും പറയുന്നു - കണക്കിനെ വിശ്വസിക്കാമോ? കണക്കപ്പിള്ളമാരെയൊ അവരെ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഓഡിറ്റർമാരെയോ ഓരോ വർഷവും കമ്പനികൾ കൊടുക്കുന്ന വാർഷിക/ചതുർമാസ പ്രസ്താവനകളെയോ വിശ്വസിക്കാമോ?

പലപ്പോഴും ഇത്തരം പ്രശ്നങ്ങളിൽ നിന്നു ഓഡിറ്റർമാർ രക്ഷപെടുകയാണു പതിവു്. ‘തങ്ങളുടെ മുന്നിൽ അവതരിപ്പിക്കപെടുന്ന രേഖകൾ ആധാരമാക്കി അഭിപ്രായം പറയാനേ തങ്ങൾക്കു കഴിയൂ‘ എന്നൊരു തർക്കം ആണു് അവർ പലപ്പോഴും പറയാറു്. അങ്ങനെ ആണെങ്കിൽ ഓഡിറ്റർമാർ എന്തിനാണു്? അവർക്കു മുന്നിൽ യഥാർത്ഥ കണക്കുകൾ എത്തുന്നു എന്നുറപ്പാക്കുവാൻ ആർക്കു പറ്റും - എങ്ങനെ പറ്റും? ധാരാളം ചോദ്യങ്ങൾ ഉത്തരമില്ലാതെ നമ്മുടെ മുന്നിൽ...Who will audit the auditors എന്നതു് ഒരു പഴയ ദാർശനികപ്രശ്നം തന്നെ. KPMG ഒരു കാവൽ‌സംഘടനയെ ആവശ്യപ്പെട്ടു കഴിഞ്ഞു..

ഏതായാലും PwC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന PriceWaterhouse Coopers ഇത്തരം വ്യാജക്കണക്കു കഥകളിലെ ഒക്കെ ഒരു കണ്ണിയാവുന്നതു തീരെ യാദൃച്ഛികമാണോ? Global Trust Bank മുതൽ സത്യം വരെ, അതിനിടെ ടാക്സ് പ്രശ്നങ്ങളിൽ (ലിങ്ക് ഇവിടെ) ഉൾപ്പെടെ, അവർ വന്നു പെട്ടിരിക്കുന്നു.. ഏതായാലും ICAI പി.ഡബ്ല്യു.സി ക്കെതിരെ നോട്ടീസ് കൊടുത്തു കഴിഞ്ഞു.. പക്ഷെ ഒരൊറ്റ മാസം കൊണ്ടു് ഓഹരിക്കാർക്കു നഷ്ടപ്പെട്ടതു് 13,600 കോടിയിലേറേ രൂപയാണു്...
****************************