Saturday, August 15, 2009

സ്വൈൻ ഫ്ലു (Swine flu) /Influenza A - H1N1 (പന്നിപ്പനി) പരിഭ്രാന്തികൾക്കിടയ്ക്കു്..


സ്വൈൻ ഫ്ലൂ (പന്നിപ്പനി) അല്ലെങ്കിൽ influenza A(H1N1) ഒരു തീപിടിച്ച വിഷയം ആണല്ലോ കുറച്ചു നാൾ ആയിട്ടു് - അച്ചടി/ദൃശ്യ മാ‍ധ്യമങ്ങളിൽ, ഇപ്പോൾ രാഷ്ട്രീയ/സർക്കാർ രംഗങ്ങളിലും. സ്കൂളുകളും സൂപ്പർമാർക്കറ്റുകളും വരെ അടയ്ക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷം. ഒരു തരം overkill എന്നു തന്നെ പറയണം.

മഹാരാഷ്ട്ര പൻവേലിൽ നിന്നു് ഡോ: ദീപക് പുരോഹിത് എന്ന ഭിഷഗ്വരൻ (അദ്ദേഹം റോട്ടറി ക്ലബ്ബിന്റെ ഒരു ഡിസ്ട്രിക് ഗവർണർ കൂടെയാണു് എന്നു മനസ്സിലാകുന്നു) നമ്മുടെ രാഷ്ട്രപതിയ്ക്കു് അയച്ച ഒരു ഇമെയിൽ സന്ദേശം ഇതാ ഇവിടെ.. അതിന്റെ ചുരുക്കം ഇതാണു്:

1) പരിഭ്രാന്തിയുടെ ആവശ്യം ഒട്ടുമില്ല.
2) ഈ വൈറസിനെ 1987 ൽ തിരിച്ചറിഞ്ഞതാ‍ണു്. ഇപ്പോൾ ഉണ്ടായതൊന്നും അല്ല.
3) ഇതു വന്നാൽ മറ്റു തീവ്രലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ വീട്ടിനുള്ളിൽ 4 - 5 ദിവസം വിശ്രമിക്കുക.. മറ്റുള്ളവരിലേക്കു ഇതു പകരാനുള്ള സാധ്യത അങ്ങനെ കുറയ്ക്കുക. ശ്വാസസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആശുപത്രിയിൽ പോകണം. ഈ അസുഖം H1N1 തന്നെ ആണോ എന്നറിയണമെന്നുണ്ടെങ്കിൽ, പക്ഷെ, ആശുപത്രിയിൽ പോയേ പറ്റൂ.. വെളിയിൽ അങ്ങനെ പോകേണ്ടി വന്നാൽ മറ്റുള്ളവർക്കു പകരാതിരിക്കാൻ ചില കാര്യങ്ങൾ ചെയ്തേ പറ്റൂ - മാസ്ക്, അല്ലെങ്കിൽ തൂവാലയൊ അങ്ങനെ എന്തെങ്കിലും കൊണ്ടു മറയ്ക്കുക - ചുമയ്ക്കുമ്പോഴോ, തുമ്മുമ്പൊഴോ പ്രത്യേകിച്ചു..
4) അസുഖം ഇല്ലാത്തവർ അതു വരാതിരിക്കാൻ ‘മാസ്ക്’ ധരിച്ചിട്ടു് ഒരു പ്രയോജനവും ഇല്ല. ഒരു പക്ഷെ വിപരീത ഫലം ആണു് അതു കൊണ്ടുണ്ടാവുക. അസുഖം ഉള്ളവർ അതു ശരിയായി ധരിച്ചാൽ അസുഖം പകരുന്നതു ഒരു പക്ഷെ ഒരളവോളം തടയാൻ പറ്റും..

ഇതിനെപ്പറ്റി ലോകാരോഗ്യസംഘടന പറയുന്നതു് ഇപ്രകാരം.

If you are not sick you do not have to wear a mask.

If you are caring for a sick person, you can wear a mask when you are in close contact with the ill person and dispose of it immediately after contact, and cleanse your hands thoroughly afterwards.

If you are sick and must travel or be around others, cover your mouth and nose.

Using a mask correctly in all situations is essential. Incorrect use actually increases the chance of spreading infection.

ലോകാരോഗ്യസംഘടനയുടെ മറ്റു വിശദമാ‍യ ഉപദേശങ്ങൾ ഇവിടെ. പിന്നെ mask ധരിക്കുന്നതിനെക്കുറിച്ചു് ലോകാരോഗ്യസംഘടനയുടെ ഉപദേശങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ.

പന്നിപ്പനിയെപ്പറ്റിയുള്ള മലയാളം വീകീ ലേഖനം ഇവിടെ.

ഡോ. ദീപക് പുരോഹിതിനു നന്ദി.