Saturday, January 2, 2010

ഒരു “നവ“ വത്സര ചിന്ത...

2010 ലെ രണ്ടാം ദിവസം. പുതുവത്സരാ‍ശംസകൾ പല രൂപങ്ങളിലും പല ഭാവങ്ങളിലും കറങ്ങി നടക്കുന്നു ഇപ്പോഴും - എഴുത്തുകളായും കാർഡുകളായും ഇ-മെയിലുകളായും ഫോണിലൂടെയും നേരിട്ടും കൈ കാണിച്ചും ചിരിച്ചും ആലിംഗനങ്ങളായും, ചിലേടത്തൊക്കെ അക്രമങ്ങളായും കൊലപാതകങ്ങളായും, പലപല വിധങ്ങളിൽ....

ഇനിയും കുറെ ദിവസങ്ങൾ കൂടി അങ്ങനെ പോവും. ക്രമേണ പുതുവത്സരം പഴയതാവും എന്നാവാം സങ്കല്പം, അല്ലേ, ഒരു നവവധുവിന്റെ അവസ്ഥ പോലെ.

ചില ചോദ്യങ്ങൾ ബാക്കി - എന്തു കൊണ്ടു പുതുവത്സരം മാത്രം ആഘോഷിക്കപ്പെടുന്നു? പുതുദിനങ്ങളോ പുതിയ വാരങ്ങളോ പുതിയ മാസങ്ങളോ എന്തു കൊണ്ടു് ആഘോഷിക്കപ്പെടുന്നില്ല?

“ഐശ്വര്യദായകർ” എന്നു കരുതപ്പെട്ടിരുന്ന ആൾക്കാരേക്കൊണ്ടു് (കൊച്ചുപെൺകുട്ടികളാവും മിക്കവാറും) ഒന്നാം തീയതി കയറ്റുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നു - ഗ്രാമങ്ങളിൽ. അന്നൊക്കെ കാലത്തിന്റെ ചാക്രികത മാസങ്ങളിൽ ആയിരുന്നു അളന്നിരുന്നതു് എന്നു തോന്നുന്നു. കുറേക്കൂടി നീണ്ട ഒരു കാലയളവു് ആഘോഷങ്ങളുടെ മാനദണ്ഡമാക്കപ്പെട്ടതു് ഗ്രീറ്റിംഗ് കാർഡ് കമ്പനികളുടെ ബുദ്ധിയിൽ നിന്നാവണം....

*******************

എങ്ങനെയൊക്കെ ചിന്തിച്ചാലും, ‘അടുത്ത പന്ത്രണ്ടു മാസം നിങ്ങളുടെ ജീവിതം നന്നായിരിക്കട്ടെ’ എന്നാശംസിക്കാൻ മാത്രമുള്ള ഈ വ്യായാമവ്യയങ്ങളിൽ കുറച്ചു മിതത്വം എന്നാണുണ്ടാവുക എന്നു ചിന്തിച്ചു പോവുന്നു..

4 comments:

ചാണക്യന്‍ said...

പുതുവത്സരാശംസകൾ....

ശ്രീ said...

അത്രയെങ്കിലും ആശംസിയ്ക്കാനെങ്കിലും എല്ലാവരും സമയം കണ്ടെത്തുന്നുണ്ടല്ലോ എന്ന് ആശ്വസിച്ചു കൂടേ?

Harikrishnan:ഹരികൃഷ്ണൻ said...

നന്ദി പറയുന്നതിൽ മിതത്വം പാടില്ലെന്നാണു് - അതും കൂടി കൊണ്ട് വളരെ നന്ദി ചാണക്യൻ..

Harikrishnan:ഹരികൃഷ്ണൻ said...

ശ്രീ, പ്രതികരണത്തിനു നന്ദി. ആ സമയം കണ്ടെത്തലിൽ ആശ്വാസം കണ്ടെത്താൻ വകയുണ്ടോ എന്നൊരു കാതലായ സംശയം ഉള്ളിൽ നിന്നതു കൊണ്ടാണു് ആ പോസ്റ്റ് തന്നെ ഇട്ടതു്...