2010 ലെ ഏഴാം ദിവസം:
ഇന്നു് ജനുവരി ഏഴു്. ഇന്നാണു് റഷ്യയിലെ ക്രിസ്തുമസു് - റഷ്യൻ ഓർത്തഡോക്സ് ചർച്ചു് ജനുവരി ഏഴിനാണു് ക്രിസ്തുമസു് ആഘോഷിക്കുന്നതു്. ആഘോഷങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇവിടെ. റഷ്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ഉള്ള ഓർത്തഡോക്സ് ചർച്ചു് ഇന്നാണു് ക്രിസ്തുമസു് ആഘോഷിക്കുന്നതു് - ഇവിടെ നോക്കുക.
ജൂലിയസ് സീസർ 46 ബി. സി. യിൽ തുടങ്ങി വെച്ച (45 ബി. സി. യിൽ നിലവിൽ വന്നു) ജൂലിയൻ കലണ്ടർ (ഇവിടെ നോക്കുക) പ്രകാരം ഉള്ള ഡിസംബർ 25 നു് തുല്യമായ തീയതി ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി ഏഴാണു് (ചില കണക്കു പ്രകാരം ജനുവരി 8 എന്നും കാണുന്നുണ്ടു്). 1582 ൽ പോപ് ഗ്രിഗറി പതിനാലാമൻ ജൂലിയൻ കലണ്ടർ മാറ്റി ഗ്രിഗോറിയൻ കലണ്ടർ രംഗത്തു കൊണ്ടുവന്നെങ്കിലും ടർക്കി, റഷ്യ തുടങ്ങിയുള്ള രാജ്യങ്ങൾ അതംഗീകരിച്ചിരുന്നില്ല. ആ ഓർമ്മയിൽ ആയിരിക്കണം ഓർത്തഡോക്സ് ചർച്ചു് ഇന്നും ജൂലിയൻ കലണ്ടർ അംഗീകരിക്കുന്നതു്.
*************************************
കലണ്ടറുകളെക്കുറിച്ചു് ഉമേഷിന്റെ ആധികാരികമായ കുറിപ്പുകൾ പലതുണ്ടു് - ഇവിടെ, ഇവിടെ; പിന്നെ ഇവിടെ നിന്നും പല വിവരങ്ങളും കിട്ടും.
പല കലണ്ടറുകളും തമ്മിലുള്ള താരതമ്യം അറിയേണ്ടവർ ഇവിടെ നോക്കുക.
4 comments:
പുതിയ അറിവുകള്‍... നന്ദി
സന്തോഷം ശ്രീ..
നല്ല പോസ്റ്റ്!
വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി.
please avoid WORD VERIFICATION.
എനിക്ക് മനസ്സിലായില്ല
ജൂലിയൻ കലണ്ടർ പ്രകാരം ഉള്ള ഡിസംബർ 25 നു് തുല്യമായ തീയതി ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി ഏഴാണു്
അപ്പോള്‍ ഡിസംബര്‍ ക്രിസ്മസ് ജൂലിയൻ കലണ്ടർ പ്രകാരം ആണ്.
ഇനി
1582 ൽ പോപ് ഗ്രിഗറി പതിനാലാമൻ ജൂലിയൻ കലണ്ടർ മാറ്റി ഗ്രിഗോറിയൻ കലണ്ടർ രംഗത്തു കൊണ്ടുവന്നെങ്കിലും ടർക്കി, റഷ്യ തുടങ്ങിയുള്ള രാജ്യങ്ങൾ അതംഗീകരിച്ചിരുന്നില്ല. ആ ഓർമ്മയിൽ ആയിരിക്കണം ഓർത്തഡോക്സ് ചർച്ചു് ഇന്നും ജൂലിയൻ കലണ്ടർ അംഗീകരിക്കുന്നതു്.
അതായത് റഷ്യ ജൂലിയന്‍ കലണ്ടര്‍ ഓര്മ്യില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരിയില്‍ !
ഒന്നു വിശദമാക്കാമോ
Post a Comment