Friday, January 8, 2010

പാട്ടിന്റെ പാലാഴി -


2010 ലെ എട്ടാം ദിവസം:

ഇന്നു ‘പാട്ടിന്റെ പാലാഴി’യുടെ ഓഡിയോ റിലീസ് - വൈകുന്നേരം നാലു മണിക്കു് തിരുവനന്തപുരം മാസ്കട് ഹോട്ടലിൽ വെച്ചു്. ആദിത്യ സിനിമയുടെ ബാനറിൽ ഡോ: ഏ. കെ. പിള്ള നിർമ്മിക്കുന്ന ചിത്രം. രാജീവ് അഞ്ചലാണു് സംവിധാനം. ഓ. എൻ. വി സാറിന്റെ വരികൾ. സുരേഷാണു് (ഡോ: സുരേഷ് മണിമല) സംഗീതം ചെയ്യുന്നതു്. ഹരിഹരൻ, ചിത്ര, വിജയ് യേശുദാസ്, അപർണ്ണ, ശ്വേത ഇവരുടെ ആലാപനം.

ഈ വെള്ളിയാഴ്ച്ചയുടെ അലസതയിൽ മനസ്സിലാകെ സന്തോഷം. ബാല്യകാലസുഹൃത്തിന്റെ ആദ്യസിനിമാസംഗീതസംരംഭം. എത്രയോ വളരെ നേരത്തെ സുരേഷിനെത്തേടിയെത്തേണ്ടിയിരുന്നതാണു് ഇത്തരം സംഗീതസംവിധാനച്ചുമതലകൾ...ഇന്നു രാവിലെ സംസാരിച്ചപ്പോൾ സുരേഷ് ഒരു ഹിന്ദി ഗസലിനെപ്പറ്റി പറഞ്ഞു - അതിലെ രണ്ടു വരികളുടെ അർത്ഥം ഏതാണ്ടിങ്ങനെ.. “ നീ വളരെ വൈകിയിരിക്കുന്നു പ്രിയേ..എങ്കിലും എനിക്കു വളരെ സന്തോഷം, കാരണം താമസിച്ചാണെങ്കിലും നീ വന്നല്ലോ..”.

ഞാൻ വളരെ വളരെ സന്തോഷിക്കുന്നു എന്റെ പ്രിയകൂട്ടുകാരാ - ഇനിയുമിനിയും അംഗീകാരങ്ങൾ താങ്കളെ തേടിയെത്തട്ടെ.

ഓ. എൻ. വി. സാറിന്റെ ഗാനസപര്യയുടെ അറുപതാം വാർഷികം കൂടെ ആഘോഷിക്കപ്പെടുന്നു..പിന്നെ കുറുപ്പുസാറിന്റെ കൊച്ചുമകൾ, രാജീവന്റെ മകൾ, അപർണ്ണ ഇതിൽ പാടുന്നു..

എല്ലാം നന്നായി വരട്ടെ...

3 comments:

ഭൂമിപുത്രി said...

ജി.വേണുഗോപാലിന്റെ കവിതാലാപന ആൽബവുമായി ബന്ധപ്പെട്ടുയർന്ന ഒരു വിവാദത്തിൽ ഈ പേര് കണ്ടതായി ഓർക്കുന്നു ഹരി.
അദ്ദേഹം തന്നെയാണോ?

Harikrishnan:ഹരികൃഷ്ണൻ said...

അതെ അതു തന്നെ J. മാതൃഭൂമിയിൽ ഡോ: എം. കെ. മുനീർ ഇൻഡ്യാവിഷനെക്കുറിച്ചെഴുതിയ ലേഖനത്തിലും ഈ പേരു കാണാം. ധാരാളം കാസെറ്റുകളും ആൽബങ്ങളും ചെയ്തിരുന്നു എങ്കിലും (1983 യിൽ ആയിരുന്നു ആദ്യ കാസറ്റ് എന്നാണോർമ്മ) സിനിമസംഗീതസംവിധാനം ഇതാദ്യം. കവിതകളുടെ സംഗീതാവിഷ്കാരം - ഒരു ആൽബം ലെവലിൽ - എന്നതിൽ ആദ്യം കൈവെച്ചതു് സുരേഷ് തന്നെയാണു്. വേണുഗോപാൽ അതിൽ പാടിയിട്ടും ഉണ്ടു്. പിന്നെ ആ വിവാദം ഉണ്ടായതു് എങ്ങനെ എന്നറിയില്ല....

ശ്രദ്ധേയന്‍ | shradheyan said...

നന്നായി വരട്ടെ...