ഇന്നു ജനുവരി 30.. നാലു ദിവസങ്ങൾക്കു മുൻപാണു് ഈ വർഷത്തെ പദ്മ പുരസ്കാരങ്ങളുടെ വിവരം പ്രഖ്യാപിച്ചതു്.. ഗവണ്മെന്റിന്റെ നിയമാവലി അനുസരിച്ചു് (ഇതാ ഇവിടെ) റിപ്പ്ബ്ലിക് ദിനത്തിന്റെ തലേന്നാണു് ഈ പ്രഖ്യാപനം. ഇത്തവണത്തെ പ്രഖ്യാപനം ഇതാ ഇവിടെ.
ജനുവരി 26 നു മുൻപു് ഇതു പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യാൻ പാടില്ല എന്നാണു് പത്രക്കുറിപ്പിന്റെ തുടക്കം തന്നെ. പക്ഷെ ഞാൻ ഇതു തീർച്ചയായും 25 നു വൈകുന്നേരം ടെലിവിഷനിലും നെറ്റിലും കണ്ടു - അതു പോട്ടെ, അതു പ്രശ്നമല്ല.. പ്രശ്നം ഇവിടെയാണു്. പദ്മശ്രീ കിട്ടിയതായി പ്രഖ്യാപിച്ച കാഷ്മീരിൽ നിന്നുള്ള ശ്രീ ഹഷ്മത്തുള്ള ഖാനെ (പദ്മശ്രീ ലിസ്റ്റിൽ പതിനൊന്നാമൻ) കാൺമാനില്ല എന്നതാണു്. ആരും തട്ടിക്കൊണ്ടു പോയതൊന്നും അല്ല ഭാഗ്യത്തിനു്. ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പില്ല - അതാണു പ്രശ്നം. ഇയാളുടെ പേർ എങ്ങനെ ഈ ലിസ്റ്റിൽ പെട്ടു എന്നുള്ളതാർക്കും അറിയില്ല. ഏതായാലും രാഷ്ട്രപതിഭവൻ ഒരു അന്വേഷണത്തിനു് ഉത്തരവിട്ടിരിക്കുകയാണു് (ഇവിടെ അല്ലെങ്കിൽ ഇവിടെ നോക്കൂ)
എത്ര അംഗീകാരശ്രേണികൾ ഇതിനുണ്ടു് എന്നു നോക്കൂ..
വേറേ ചിലതു പറയാനുണ്ടു് - അതു പുറകെ....

The recommendations for Padma Awards are received from the State Governments/Union Territory Administrations, Central Ministries/Departments, Institutions of Excellence, etc. which are considered by an Awards Committee. On the basis of the recommendations of the Awards Committee, and after approval of the Home Minister, Prime Minister and President, the Padma Awards are announced on the eve of the Republic Day.കൂടുതൽ എന്തു പറയാൻ..
വേറേ ചിലതു പറയാനുണ്ടു് - അതു പുറകെ....
4 comments:
Interesting..!
Interesting indeed..!! കാഷ്മീർ ഷോളുകൾ കയറ്റുമതി ചെയ്യുന്ന ഒരാളാണു് ഇദ്ദേഹം എന്നാണു് ഏറ്റവും അവസാനം കേട്ടതു്..ആ സ്ഥാപനത്തിന്റെ ഡെൽഹി ശാഖയിലാണത്രെ ഇദ്ദേഹം..
http://timesofindia.indiatimes.com/India/Padma_goof-up_Exporter_passed_off_as_JK_craftsman/articleshow/4044705.cms
പദ്മശ്രീ പുരസ്കൃതൻ എന്നാണു പുരസ്കാരം വാങ്ങുന്നയാളെ പറയേണ്ടത്.പുരസ്കർത്താവ്, ഇവിടെ ഗവറ്ണ്മെന്റാണ്.
നന്ദി - അനാമനാ(യാ)യ അജ്ഞാതൻ(യാ)യ സുഹൃത്തേ.. അച്ചുപിഴയിലെ അബദ്ധം അല്ല - അതു പറഞ്ഞു രക്ഷപെടുന്നില്ല; തെറ്റു തന്നെ. ക്ഷണം തിരുത്തുകയും ചെയ്തു..
നന്ദി വീണ്ടും..
Post a Comment