ഇന്ത്യാ മഹാരാജ്യവും ഭാരതീയസംസ്കാരവും നേരിടുന്ന ഏറ്റവും വലിയ വിപത്തു് നാട്ടിൽ കൊണ്ടാടപ്പെടുന്ന വാലന്റൈൻ ദിനാഘോഷങ്ങളാണു് എന്നാണല്ലോ ചില വാനരസേനകളുടെ കുറച്ചുനാളായിട്ടുള്ള കണ്ടുപിടുത്തം. പിന്നെ പബ്ബുകളിൽ പെൺകുട്ടികൾ പോകുന്നതും. വിശന്നു മരിക്കുന്ന കുട്ടികളും, ഒരു നേരത്തെ ഭക്ഷണത്തിനായി യാചിക്കേണ്ടിവരുന്ന കുരുന്നു ബാല്യങ്ങളും, ക്രൂരമായ ബലാത്സംഗങ്ങൾക്കിരയാവുന്ന രണ്ടു വയസ്സു പോലും തികയാത്ത പെൺബാല്യവും ഒന്നും ഈ ജാഗരണസമിതികൾക്കും മഹിളാസംഘടനകൾക്കും പ്രശ്നമല്ല, സംസ്കാരവിരുദ്ധമല്ല - കൂടിവന്നാൽ രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കാവുന്ന ചില തെരഞ്ഞെടുപ്പു വിഷയങ്ങൾ മാത്രം അതൊക്കെ, അതും “അവരുടെ” ഗവണ്മെന്റല്ല ഭരണത്തിൽ എങ്കിൽമാത്രം .. അവരുടെ ഗവണ്മെന്റാണു് ഭരണത്തിൽ എങ്കിൽ, അതു് എതിരാളികളുടെ ദുഷ്പ്രചരണങ്ങൾ ആയി വേഷം മാറും..
ഈ പേക്കൂത്തുകൾ, നിഴൽനാടകങ്ങൾ, അപഹസിതം മാത്രമാവുന്ന അർത്ഥശൂന്യതകൾ എന്നെങ്കിലും മാറുമോ നമ്മുടെ സമൂഹത്തിൽ നിന്നു്... ഒരു ദിവാസ്വപ്നമായെങ്കിലും അത്തരം വ്യാമോഹങ്ങൾ നിലനിൽക്കുമോ?
**************************************
ഇത്തരം “സാന്മാർഗ്ഗികകാവലു”കൾക്കെതിരെ (moral policing) ഉള്ള ഒരു പ്രതിഷേധസമരത്തിനു് പിങ്ക് ഷഡ്ഡികൾ ഒരു പ്രതീകം ആയി മാറുന്നു ഇതാ ഇവിടെ. ബാംഗ്ലൂർ കേന്ദ്രമാക്കിയുള്ള ഈ സമരത്തിൽ ‘ശ്രീരാമസേനാ ഓഫീസുകൾ പിങ്ക് ഷഡ്ഡികൾ കൊണ്ടു നിറയ്ക്കുക’ എന്നതാണു് പ്രതിഷേധമാർഗം..
ഡെൽഹി കേന്ദ്രമാക്കിയുള്ളതാണു് വേറൊരു പ്രധാന പ്രതിഷേധസമരം. “സന്മാർഗ്ഗികകാവലുകളെ നേരിടുക” (Stand Up to Moral Policing) എന്നതാണു് അവരുടെ സമരാഹ്വാനം. ജന്തർമന്ദറിൽ ഒന്നിച്ചു കൂടി പ്രതിഷേധപ്രകടനം നടത്തുക എന്നതാണു് അവർ അവലംബിക്കുന്ന സമരരീതി.
ജനാധിപത്യപരമായ രീതിയിൽ സമരപരിപാടികൾ നടത്തുന്ന ഈ ‘ക്ഷുഭിതയൌവ്വനങ്ങൾക്കു്’ എല്ലാ വിധമായ ആശംസകളും.. പബ്ബുകൾക്കും വാലന്റൈൻ ആഘോഷങ്ങൾക്കുമപ്പുറം, അല്ലെങ്കിൽ അവയെ ഒരു പ്രതീകമാക്കി മുന്നിൽ നിർത്തി, സമൂഹത്തിൽ നിലനിൽക്കുന്ന മറ്റു നീറുന്ന പ്രശ്നങ്ങളെക്കൂടി ഇതിലൂടെ ദേശീയശ്രദ്ധയിലേക്കു കൊണ്ടു വരാൻ ഇവർക്കു കഴിയട്ടെ.. “Stand Up to Moral Policing”ന്റെ ബ്ലോഗിൽ പറയുന്നതു പോലെ

**********************************Whether or not you celebrate Valentine's Day or go the pub is your prerogative. The Constitution guarantees personal liberty. That said, even those whose message we find so distasteful, loathsome, retrograde, and divisive are allowed to speak their mind. They cannot, however, molest, assault, beat, or do anything that is contrary to the laws of our land to propagate their message.Yes, we young people can fill the pubs and celebrate Valentine's Day to counter the ugly message of the goondas across the country. Personally, I think the 'Pink Chaddi' campaign is hilarious. But we can also do something more. We can start thinking about the Constitution, what it means to respect law and order, and what the real issues in this country are.The real issues are actually pretty mundane, but they are arguably the most significant: access to water, to toilets, to affordable food, to education, and to primary health care. But being cowed down by these mobs of goondas, either because of our apathy or fear, will ensure that the youth never get down to thinking about these important things.
ക്ഷുഭിതയൌവ്വനങ്ങളേ വിജയീ ഭവഃ
വാൽക്കഷണം - പിങ്ക് ഷഡ്ഡികൾക്കു പകരം നിങ്ങൾക്കു് സാരികൾ കിട്ടിയാൽ നിങ്ങൾ അതു പാവപ്പെട്ട സ്ത്രീകൾക്കിടയിൽ വിതരണം ചെയ്യണം. അങ്ങനെ എങ്കിലും ഈ വാനരസേനകൾ കുറച്ചു പേർക്കെങ്കിലും പ്രയോജനപ്പെടട്ടെ..
5 comments:
ning an eye to the truth
opening an eye to the truth
വാലുള്ളവരാണല്ലോ ഈ ശ്രീരാമസേന.പിന്നെന്തിനാ അവരീ ‘വാലന്റൈനെ’എതിർക്കുന്നേ?
ഇതെന്തോ മുത്തലിക്കിനു ഫണ്ട് ഉണ്ടാക്കാനുള്ള പണിയാകാനാണ് സാദ്ധ്യത.
സബിത, വികടശിരോമണി, ചങ്കരൻ - നന്ദി..
Post a Comment